ഹൊസ്ദുർഗ് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി.
രണ്ടുനാൾ നീളുന്ന ഹൊസ്ദുർഗ് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. ഉപവേദികളായ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ശാസ്ത്രമേളയ്ക്കും കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്കൂളിൽ പ്രവൃത്തിപരിചയ മേളയ്ക്കും ഇതോടൊപ്പം ആരംഭമായി. എൽ പി വിഭാഗത്തിൻ്റെ മത്സരങ്ങളായിരുന്നു മൂന്ന് വേദികളിലും ആദ്യദിനത്തിൽ. പ്രധാന വേദിയായ കാഞ്ഞങ്ങാട് ജിവിഎച്ച്എസ് എസ്സിൽ സാമൂഹ്യ ശാസ്ത്ര മേളയിലെ ചാർട്ട്, ആൽബം, അറ്റ്ലസ് നിർമാണം, പ്രാദേശിക ചരിത്രരചന,സെമിനാർ,ഗണിത ശാസ്ത്രമേളയിലെ നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, നിശ്ചലമാതൃക നിർമാണ മത്സരങ്ങളായിരുന്നു അരങ്ങേറിയത്. ഇന്ന് കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഗണിത , സാമൂഹ്യശാസ്ത്രമേളകൾക്ക് പുറമെ ഐ ടി മേളയും നടന്നു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളുടെ മത്സരമാണ് രണ്ടാം നാളിൽ ഇന്ന്. ഉച്ചതിരിഞ്ഞ് 2.30 ന് കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സണും സംഘാടക സമിതി ചെയർപേഴ്സണുമായ കെ വി സുജാതയുടെ അധ്യക്ഷതയിൽ ഇ ചന്ദ്രശേഖരൻ എം എൽ എ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു
No comments