ശ്രീകഞ്ഞാറ്റിക്കാവ് ക്ഷേത്ര വികസന സമിതിയുടെ സമ്മാന കൂപ്പൺ വിതരണത്തിന് തുടക്കമിട്ടു
ശ്രീകഞ്ഞാറ്റിക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് നവീകരിച്ച് വിശാലമായ പാർക്കിങ്ങ് സൗകര്യവും മറ്റ് ഭൗതിക വികസനവും നടപ്പാക്കുന്നതിനായ് ക്ഷേത്ര വികസന സമിതിയുടെ നേതൃത്വത്തിൽ സമ്മാന കൂപ്പൺ വിതരണം നടക്കുകയാണ്.
വികസന സമിതി സമ്മാന കൂപ്പണിലേക്ക് വിശാൽ ശർമ്മ (UAE ) നല്കിയ തുക ക്ഷേത്രം മേൽശാന്തി പാല മംഗലം സേതുമാധവൻ നമ്പൂതിരി ഏറ്റുവാങ്ങി. വികസന കമ്മിറ്റിയുടെ സമ്മാന കൂപ്പൺ വിശാൽ ശർമ്മയ്ക്ക് വേണ്ടി വൈസ് ചെയർമാൻ നാരായണൻ.എ ക്ഷേത്രരക്ഷാധികാരി സി കെ ബാലചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി. തുലാമാസ സംക്രമപൂജയ്ക്ക് ശേഷം ക്ഷേത്രങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ വികസന സമിതി വൈസ്ചെയർമാൻ എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് സമ്മാന കൂപ്പൺ വിതരണത്തെ കുറിച്ച് സംസാരിച്ചു. ക്ഷേത്രം രക്ഷാധികാരികളായ ഇ തമ്പാൻ നായർ, ടി വി കുഞ്ഞുണ്ടൻ, ബാലചന്ദ്രൻ, വികസന സമിതി ചെയർമാൻ കെ സത്യൻ,ക്ഷേത്ര ഓഡിറ്റർ വിനോദ് കുമാർ, സെക്രട്ടറി രാജു ആനിക്കിൽ, വികസന സമിതി ഭാരവാഹികളായ രാഹുൾ വി.വി, സനൽ എ , വികസന സമിതി പബ്ലിസിറ്റി കോഡിനേറ്റർമാരായ ദീപം രാമകൃഷ്ണൻ, ബാലഗോപാലൻ പി. തുടങ്ങിയവർ പങ്കെടുത്തു.
No comments