Breaking News

ബാക്ക് ടു ഫാമിലി 2025 ജില്ലാതല സമാപനം: സംഘാടകസമിതി രൂപീകരിച്ചു

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് നടപ്പിലാക്കി വരുന്ന "ബാക്ക് ടു ഫാമിലി 2025 -അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്" പദ്ധതിയുടെ ജില്ലാതല സമാപന പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം
തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് കുമാർ പദ്ധതി വിശദീകരിച്ചു.
ചെയർമാനായി തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലനെയും വർക്കിംഗ് ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവയെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ ഇ എം ആനന്ദവല്ലി, കൺവീനർമാരായി രതീഷ് കുമാർ, ഡി ഹരിദാസ്, ജോയിൻ കൺവീനർ സിഎം സൗദ, കിഷോർ കുമാർ എന്നിവരെയും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ,വർക്കിങ് വർക്കിങ് ചെയർമാന്മാരായി എം സൗദ, ടി സി റഷീദ്, പി വി വിജയൻ, ടി വി ഷിബിൻ, എ ജി ബഷീർ, കൺവീനറായി രേഷ്മ, ജോയിൻ കൺവീനറായി സിബി ജോർജ്, അനുമോദ്, പി കെ റഹ്മത്ത് എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം മനു, അസിസ്റ്റന്റ് ജില്ലാമിഷൻ കോഡിനേറ്റർമാരായ കിഷോർ കുമാർ, സി എം സൗദ, തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ എം ആനന്ദവല്ലി, വാർഡ് മെമ്പർ ശശി, ബ്ലോക്ക് മെമ്പർ സി ചന്ദ്രമതി, പി പി ഉഷ, ഇ ബാലകൃഷ്ണൻ, ഷിബിൻ, നാരായണൻ
 തുടങ്ങിയവർ സംസാരിച്ചു.

അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി ഹരിദാസ് സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ മാലതി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം ഒക്ടോബർ 30 ന് തൃക്കരിപ്പൂരിൽ നടക്കും.

No comments