മൂന്നാംകുറ്റിയിലെ പ്രദീപനെ ചേർത്തുപിടിക്കാൻ കാരുണ്യ യാത്ര നടത്തി
ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പ്രദീപനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ നാല് സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തി.
നീലേശ്വരം മൂന്നാംകുറ്റി സ്വദേശി പ്രദീപ് ബി യുടെ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ ഈ വരുന്ന ഒക്ടോബർ 31ന് കോഴിക്കോട് വെച്ച് നടക്കും. ആവശ്യമായ ഫണ്ട് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ മുതൽ തിരുവാതിര, ബാവസ്, ക്ഷേത്രപാലക, യാത്ര, എന്നീ ബസ്സുകൾ പ്രദീപിന്റെ ചികിത്സയ്ക്ക് ധനം സ്വരുപിക്കാനായി കാരുണ്യ യാത്ര നടത്തിയത്.
ചെറുവത്തൂർ ബസ്‌സ്റ്റാൻഡിൽ തിരുവാതിരയുടെ ഫ്ലാഗ് ഓഫ് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. വി. പ്രമീള നിർവഹിച്ചു. ടി. രാജൻ അധ്യക്ഷനായി. പി.വി സുനിൽകുമാർ സ്വാഗതം പറഞ്ഞു. ബസ് ഉടമ സുമനേഷ് , ബസ് ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ, ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
പിലിക്കോട് കണ്ണങ്കൈ ആലിൽ കീഴിൽ വെച്ച് ബാവാസ് ബസ് പിലിക്കോട് ഗ്രാമപ്പഞ്ചായത്തംഗം കെ. ഭജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. എം. നന്ദകുമാർ അധ്യക്ഷനായി. കാലിക്കടവിൽ വെച്ച് ക്ഷേത്രപാലക ബസിന് പിലിക്കോട് ഗ്രാമപ്പഞ്ചായത്തംഗം കെ. നവീൻ ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തൃക്കരിപ്പൂരിൽ വെച്ച് യാത്രാ ബസിന് നിലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം വി.പി.പി. ഷുഹൈബ് ഫ്ലാഗ് ഓഫ് ചെയ്തു.
No comments