ലോഗോ പ്രകാശനം ചെയ്തു: ജില്ലാ സ്കൂൾ ഒളിപിക്സിന് ആതിഥ്യമരുളാൻ ബാനത്ത് ഒരുക്കങ്ങൾ വിപുലം
നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി ബാനം ഗവ.ഹൈസ്കൂളിന്റെ ആതിഥേയത്വത്തിൽ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ലാ കായികമേള വിജയിപ്പിക്കാൻ ബാനം ഗ്രാമം ഒരുങ്ങി. പരിമിതമായ സാഹചര്യങ്ങളിലും കായികമേളയുടെ നടത്തിപ്പ് കുറ്റമറ്റതാക്കാൻ സ്കൂളിൽ നടന്ന യോഗം തീരുമാനിച്ചു. നൂറോളം പേർ യോഗത്തിൽ സംബന്ധിച്ചു. സ്കൂളിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് പി.രാജീവൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഭൂപേശ്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, പി.ദിവാകരൻ, ബാനം കൃഷ്ണൻ, കെ.കെ കുഞ്ഞിരാമൻ, കെ.എൻ ഭാസ്കരൻ, വിജയൻ മുണ്ടാത്ത്, പി.കെ ബാലചന്ദ്രൻ,, അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും അനിത മേലത്ത് നന്ദിയും പറഞ്ഞു. ഒളിമ്പിക്സിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ ബാനം ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ഭൂപേശ് പ്രകാശന കർമ്മം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.രാജീവൻ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ, അജിത മോഹൻ, ബാനം കൃഷ്ണൻ, കെ.കെ കുഞ്ഞിരാമൻ, പാച്ചേനി കൃഷ്ണൻ, കെ.എൻ ഭാസ്കരൻ, പി.മനോജ് കുമാർ, അനിത മേലത്ത് എന്നിവർ സംസാരിച്ചു. അനൂപ് പെരിയൽ സ്വാഗതവും പി.കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഹരി ക്ലാസിക്ക് കോളംകുളമാണ് ലോഗോ തയ്യാറാക്കിയത്. കായികമേളയ്ക്കു മുന്നോടിയായി ഇന്ന് ദീപശിഖാ പ്രയാണം നടന്നു. കഴിഞ്ഞ വർഷത്തെ നടത്തിപ്പുകാരായ ചായ്യോത്ത് ഗവ.ഹൈസ്കൂളിൽ നിന്നും രാവിലെ കൊളുത്തി കൈമാറിയ ദീപശിഖ ബാനത്തെ ദേശീയ, സംസ്ഥാന കായികതാരങ്ങളുടെ നേതൃത്വത്തിൽ ബാനം സ്കൂളിൽ എത്തിച്ചു. വഴിയിൽ വിവിധ സ്കൂളുകളിൽ ദീപശിഖയ്ക്ക് സ്വീകരണമൊരുക്കി. മേള നടക്കുന്ന ഇ.എം.എസ് സ്റ്റേഡിയത്തിൽ വൈകുന്നേരത്തോടെ ദീപശിഖാ പ്രയാണം എത്തിച്ചേർന്നു. 115 ഇനങ്ങളിലായി വിവിധ വിഭാഗങ്ങളിൽ പെടുന്ന 1500 ലധികം കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കും.
No comments