തിയ്യ മഹാസഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി പഠനാവശ്യത്തിന് ലാപ്‌ടോപ് നല്‍കി
തിയ്യ മഹാസഭയുടെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഠനത്തിന് ആവശ്യമായ ഒരു ലാപ്‌ടോപ് നല്‍കി. കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കുട്ടിയാനം-മരുതളം പ്രാദേശിക കമ്മിറ്റി അംഗം വാമനന്‍ വെളിച്ചപ്പാടിന്റെ മകള്‍,പെരിയ എസ്.എന്‍. കോളേജിലെ ഡിഗ്രി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിനി ടി.വി. നയനയ്ക്ക് പഠനത്തിനായി ആവശ്യമായ ലാപ്ടോപ്പ് തിയ്യ മഹാസഭയുടെ ആഭിമുഖ്യത്തില്‍ സമ്മാനിച്ചു.
ലാപ്ടോപ്പ് വിതരണം മൗവാറില്‍ നടന്ന ശ്രീ വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ വെളിച്ചപ്പാടു പരിപാലന സംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങില്‍ വെച്ച് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനവും ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരന്‍ പണിക്കരും കൂടി ലാപ്ടോപ്പ് വിദ്യാര്‍ത്ഥിനിക്ക് കൈമാറി. ചടങ്ങില്‍ ഉത്തര മലബാര്‍ തിയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി രാജന്‍ പെരിയ, സെക്രട്ടറി നാരായണന്‍ ചൂരിത്തോട്, ശ്രീ വിഷ്ണുമൂര്‍ത്തി വയനാട്ടുകുലവന്‍ പരിപാലന സംഘം പ്രസിഡന്റ് വേണു വെളിച്ചപ്പാട്,രക്ഷാധിക്കാരി കുമാരന്‍ വെളിച്ചപ്പാട്, തിയ്യ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് എ വി ഹരിഹരസുദന്‍,പ്രഭാഷണ രത്‌നം കൊപ്പല്‍ ചന്ദ്രശേഖരന്‍ മാഷ്, തിയ്യ മഹാസഭാ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഗണേഷ് മാവിനക്കട്ട, ജില്ലാ ട്രഷറര്‍ ടി.വി. രാഘവന്‍, ജില്ലാ വൈസ് പ്രസിഡന്റ് രാഘവന്‍ പുത്തിഗെ, ജില്ലാ സെക്രട്ടറി അഗ്‌നേഷ് കളരി എന്നിവര്‍ സന്നിഹിതരായിരുന്നു.
No comments