കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.
കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ സ്കൂൾ അസംബ്ലിയിൽ ബോധവൽക്കരണ ക്ലാസ് നടത്തി.രോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അതിനു വേണ്ടുന്ന മുൻകരുതലുകളെ കുറിച്ചുമെല്ലാം വളരെ വിശദമായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കരിന്തളം ഫാമിലി ഹെൽത്ത് സെൻ്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശാന്തമ്മ യാണ് കുട്ടികൾക്ക് ക്ലാസ് നൽകിയത്.പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു,സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ,സ്റ്റാഫ് സെക്രട്ടറി കെ ബിനു,എസ്. ആർ ജി കൺവീനർമാരായ സിന്ധു രാമചന്ദ്രൻ,കെ രജനി എന്നിവരും പങ്കെടുത്തു
No comments