നീലേശ്വരം പൊതുജനവായനശാലയുമായി എന്നും ഹൃദയബന്ധം പുലർത്തിയ എം.വി.ചെറിയമ്പു മാസ്റ്റർ ✍️എം.മധുസൂദനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി, നീലേശ്വരം പൊതുജനവായനശാല ............
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പൊതുജനവായനശാലയുമായി എന്നും ഹൃദയബന്ധം പുലർത്തിയ ഗ്രന്ഥശാലാ പ്രവർത്തകനും നേതാവുമായിരുന്നു ഇന്നലെ നിര്യാതനായ തൃക്കരിപ്പൂർ എടാട്ടുമ്മലിലെ എം.വി.ചെറിയമ്പു മാസ്റ്റർ (82).നീലേശ്വരം പൊതുജനവായനശാലയുടെ എല്ലാമെല്ലാമായിരുന്ന വിദ്വാൻ കെ.കെ.നായർ മാസ്റ്ററുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് ചെറിയമ്പു മാസ്റ്ററെ പൊതുജനവായനശാലയുടെയും ഇഷ്ടക്കാരനാക്കിയത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജില്ലയിലെ തന്നെ തലമുതിർന്ന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. വിദ്വാൻ കെ.കെ.നായർ, പി.കോരൻ മാസ്റ്റർ തുടങ്ങി ഉത്തരമലബാറിൽ കേരളഗ്രന്ഥശാലാ സംഘത്തെ നയിച്ച നേതാക്കളുടെ പിൻഗാമിയായി ഗ്രന്ഥശാലാ പ്രവർത്തനരംഗത്തെത്തിയ വ്യക്തിത്വമായിരുന്നു ഇദ്ദേഹം. 1987 മുതൽ 1991 വരെ കേരള ഗ്രന്ഥശാല സംഘത്തിന്റെ ജില്ലാ സെക്രട്ടറിയും 1994 ൽ ഒന്നാം ജില്ലാ ലൈബ്രറി കൗൺസിൽ നിലവിൽ വന്നപ്പോൾ പ്രഥമ ജില്ലാ സെക്രട്ടറിയുമായി. ഉദിനൂർ സൗത്ത് ഇസ്ലാമിയ എൽപി സ്‌കൂളിലെ റിട്ട.അധ്യാപകനാണ് ഇദ്ദേഹം. പ്രമുഖ സോഷ്യലിസ്റ്റ് പ്രവർത്തകനുമായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിലും സജീവ പ്രവർത്തകനായിരുന്നു. സാക്ഷരതാമിഷനിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രൊജക്ട് ഓഫീസർ, കാൻഫെഡ് ജില്ലാ ഭാരവാഹി, കേരള ടീച്ചേഴ്‌സ് സെന്റർ ജില്ലാ പ്രസിഡന്റ്, എടാട്ടുമ്മൽ സുഭാഷ് ക്ലബിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. തൃക്കരിപ്പൂർ കെഎംകെ കലാസമിതിയുടെ പ്രധാന നടനുമായിരുന്നു
No comments