ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ നീന്തൽ മത്സരം: താരമായി നീലേശ്വരം സ്വദേശി എം.ദേവാനന്ദ്
നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ എം. ദേവാനന്ദ് താരമായി.
ജൂനിയർ ബോയ്സ് 50 മീറ്റർ ബാക്സ്ട്രോക്ക്, ഫ്രീസ്റ്റൈൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ബാക്സ്ട്രോക്കിൽ രണ്ടാം സ്ഥാനവുമാണ് ദേവാനന്ദ് നേടിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പട്ടേനയിലെ എ.വിനോദ് കുമാറിന്റെയും പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ അധ്യാപിക എം. സരിതയുടെയും മകനാണ് ദേവാനന്ദ്.
No comments