Breaking News

കോറസ് മാണിയാട്ട് സിനിമാ, നാടക പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചുഎൻ.എൻ പിള്ള സിനിമാ പുരസ്ക്കാരം നടി ഉർവശിക്കും നാടക പുരസ്ക്കാരം കെ.എം. ധർമ്മനും

മാണിയാട്ട് കോറസ് കലാസമിതി നൽകുന്ന 2025 ലെ സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ദേശീയ അവാർഡ് ജേതാവ് നടി ഉർവശിക്കും നാടക രംഗത്തെ സമഗ്ര സംഭാവനക്കുളള പുരസ്ക്കാരം ആറര പതിറ്റാണ്ടായി നാടക രംഗത്തെ സമ്പന്നമാക്കുന്ന കെ.എം. ധർമ്മനും. ചെറുവത്തൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജൂറി അംഗങ്ങളായ പി.വി കുട്ടനും ടി.വി ബാലനുമാണ് അവാർഡ് പ്രഖ്യാപിച്ചത്. നടൻ വിജയ രാഘവൻ ചെയർമാനും പി.വി കുട്ടൻ, ജിനേഷ് കുമാർ, ടി.വി ബാലൻ, ടി.വി നന്ദകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മാണിയാട്ട് നാടക ഗ്രാമം ആതിഥ്യമരുളുന്ന
പന്ത്രണ്ടാമത് എൻ.എൻ പിള്ള സ്മാരക സംസ്ഥാന നാടക മത്സരം നവമ്പർ 14 മുതൽ 23 വരെ നടക്കും. നാടക മത്സരത്തിന്റെ
ഉദ്ഘാടനം നടക്കുന്ന14 ന് പ്രശസ്ത സിനിമാ താരവും അമ്മ താര സംഘടനയുടെ പ്രസിഡന്റുമായ ശ്വേത മേനോൻ നാടക പുരസ്ക്കാരം കെ.എം ധർമ്മനും സമാപന ദിവസമായ 23 ന് ദേവസ്വം സഹകരണ വകുപ്പ് മന്തി പി.എൻ വാസവൻ സിനിമാ പുരസ്ക്കാരം നടി ഉർവശിക്കും സമ്മാനിക്കും. ദേശീയ അവാർഡ് 
നേടിയ നടൻ വിജയ രാഘവന് 23 ന് മാണിയാട്ട് ഗ്രാമം ഉജ്വല സ്വീകരണം നൽകും. സമാപന ദിവസം പതിനായിരം 
പേർക്ക് സമൂഹ സദ്യ നൽകും. ചരിത്രത്തിന്റെ തങ്കലിപികളിൽ 
രേഖപ്പെടുത്തിയ കൊടക്കാട് പന്തിഭോജനത്തിന്റെ ഓർമ്മയ്ക്കാണ് സമൂഹസദ്യ നൽകുന്നതെന്ന് ജനറൽ കൺവീനർ കൂടിയായ ടി.വി ബാലൻ പറഞ്ഞു. നാടക മത്സരത്തിൽ വിവിധ ദിവസങ്ങളിലായി മുൻ മന്ത്രി ഇ.പി ജയരാജൻ, മന്ത്രി വി.എൻ വാസവൻ, സിനിമാ താരം വിജയ രാഘവൻ, എം.എൽ.എ മാരായ എം. രാജഗോപാലൻ, ടി.ഐ മധുസൂദനൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കെ. റിലേഷ്, സി.നാരായണൻ, സി.രാജേഷ്, ഇ. ഷിജോയ്, തമ്പാൻ കീനേരി, ഏ.വി പ്രമോദ് എന്നിവർ പങ്കെടുത്തു.

No comments