പടന്നക്കാട് എസ്എൻഎയുപി സ്‌കൂളിൽ ഏകദിന സംസ്‌കൃത ശിൽപശാല നടത്തി
പടന്നക്കാട് എസ്എൻഎയുപി സ്‌കൂളിൽ ബാലമോദിനി- ഏകദിന സംസ്‌കൃത ശിൽപശാല നടത്തി.
സ്‌കൂൾ മാനേജർ കെ.വി.പ്രകാശൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് ബുഷ്‌റ അധ്യക്ഷത വഹിച്ചു. മദർ പിടിഎ വൈസ് പ്രസിഡന്റ് സുവിജ, റിട്ട. സംസ്‌കൃതാധ്യാപകൻ കെ.എം.മാധവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. എസ്എൻഎയുപിഎസ്, പടന്നക്കാട് ജിഎൽപിഎസ്, പുഞ്ചാവി ജിഎൽപിഎസ്, ഹൊസ്ദുർഗ് യുബിഎംസി എയുപിഎസ് എന്നിവിടങ്ങളിൽ നിന്നായി നൂറിൽപരം വിദ്യാർഥികൾ ശിൽപശാലയിൽ പങ്കെടുത്തു.
No comments