Breaking News

ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് പൂർത്തിയായി


കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിവിധ സംവരണ നിയോജക മണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നറുക്കെടുപ്പിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ* 
 *പട്ടികജാതി സംവരണം ഡിവിഷൻ 3 ബദിയടുക്ക* 

 *പട്ടികവർഗ്ഗ സംവരണം* 
 *ഡിവിഷൻ 8 കയ്യൂർ* 

 *സ്ത്രീ സംവരണം* 
ഡിവിഷൻ 4 ദേലംപാടി
ഡിവിഷൻ ആറ് കള്ളാർ 
ഡിവിഷൻ ഏഴ് ചിറ്റാരിക്കാൽ
ഡിവിഷൻ 10 ചെറുവത്തൂർ 
ഡിവിഷൻ 12 പെരിയ 
ഡിവിഷൻ 13 ബേക്കൽ 
ഡിവിഷൻ 14 ഉദുമ 
ഡിവിഷൻ15 ചെങ്കള 
ഡിവിഷൻ 18 മഞ്ചേശ്വരം
 ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐഎഎസ് നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് , സീനിയർ സൂപ്രണ്ട് ഹംസ,
തഹസിൽദാർമാരായ
 എൽ കെ സുബൈർ, കെ വി ബിജു , ടി വി സജീവൻ എന്നിവരും രാഷ്ട്രീയകക്ഷി പ്രതിനിധികൾ ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു

No comments