യുവശക്തി വനിതാവേദി വനിതോത്സവും കുടുംബ സംഗമവും സംഘടിപ്പിച്ചു
നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി വനിതാവേദി വനിതോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കരിന്തളം ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽ കെ വിദ്യ ഉദ്ഘാടനം ചെയ്തു. വനിതാവേദി വൈസ് പ്രസിഡണ്ട് ടിവി സ്വർണ്ണലത അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ, ഇ പി സുരേഷ് കുമാർ, കെ നന്ദകുമാർ, കെ സതീശൻ എന്നിവർ സംസാരിച്ചു. പ്രശസ്ത ഗായിക എ കെ തൃഷ്ണയുടെ ആലാപനത്തിൽ കുമാരനാശാൻറെ ചണ്ഡാലഭിക്ഷുകിയുടെ ദൃശ്യാവിഷ്കാരം പി ആർ മിനിജ അമ്പിളി ടീച്ചർ എന്നിവർ അഭിനയിച്ചുകൊണ്ട് അരങ്ങേറി. തുടർന്ന് വനിത വേദിയുടെ നേതൃത്വത്തിലുള്ള തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ബാലവേദിയുടെ തിരുവാതിര കരോക്കെ ഗാനമേള എന്നിവയും സംഘടിപ്പിച്ചു
No comments