Breaking News

കേരള പ്രവാസി സംഘം കരിന്തളം ഈസ്റ്റ്‌ മേഖല കമ്മറ്റിയുടെ പതാക ദിനചാരണവും മെമ്പർഷിപ് വിതരണവും നടത്തി

കേരള പ്രവാസി സംഘം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി കരിന്തളം ഈസ്റ്റ്‌ മേഖല  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരിന്തളത്ത് പതാക ദിനചാരണവും മേഖല തല മെമ്പർഷിപ് പ്രവർത്തനത്തിൻ്റെ ഉത്ഘാടനവും നടന്നു. സെക്രട്ടറി  പി വി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്‌  എൻ ബാലകൃഷ്ണൻ പതാക ഉയർത്തി. പ്രവാസി സംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം ഷിജു കനത്തിൽ  മുതിർന്ന പ്രവാസി കെ ബാലകൃഷ്ണന്  ആദ്യ മെമ്പർഷിപ് നൽകി കൊണ്ട് മെമ്പർഷിപ്പ് വിതരണം ഉത്ഘാടനം ചെയ്തു. വി   അമ്പൂഞ്ഞി , ജയേഷ്, കെ കരുണാകരൻ, സജിത്ത്, തുടങ്ങിയവർ  പങ്കെടുത്തു.

No comments