ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിൽ കരിന്തളത്ത് വ്യാപക പണപ്പിരിവ് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
കരിന്തളം: ചോയ്യങ്കോട് ഇ ലക്ട്രിസിറ്റി സെക്ഷൻ പരിധി യിൽ കറണ്ട് ബില്ല് കുറച്ചു തരാം എന്ന് പറഞ്ഞ് ഗൂഢസം ഘം വ്യാപകമായി പണപ്പിരി വ് നടത്തുന്നതായി പരാതി.കഴിഞ്ഞ ദിവസം കാലിചാ നടുക്കം മൂപ്പിലെ കൊടുക്കൽ വീട്ടിൽ വെള്ളച്ചി, നെല്ലിയ ടുക്കത്തെ മുഹമ്മദ് കുട്ടി എ ന്നിവർ ഇതു സംബന്ധിച്ച് പ രാതിയുമായി കെഎസ്ഇബി ചോയ്യങ്കോട് സെക്ഷൻ ഓഫീസിൽ എത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം അധിക തർക്കും മനസ്സിലാവുന്നത്. പലരും ഫോണിലൂടെയും പരാ തി പറഞ്ഞിട്ടുണ്ടെന്ന് കെഎ സ്ഇബി അധികൃതർ പറയു ന്നു.ഇലക്ട്രിസിറ്റി ജീവനക്കാര നാണെന്നും കറണ്ട് ബില്ല് റച്ചുതരാമെന്നും അല്ലെങ്കിൽ പൂർണമായി ഒഴിവാക്കി തരാം എന്നും പറഞ്ഞാണ് തട്ടിപ്പ്. ഒറ്റപ്പെട്ട വീടുകളെയും പ്രായമാ യവരെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഇവരുടെ വലയിൽ കുടുങ്ങി നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും മാനഹാനിയോർത്ത് ആരും പരാതിപ്പെടാത്തതാണ് ഈ ഗുഢ സംഘങ്ങൾക്ക് പ്രചോദന മാകുന്നത്. മൂപ്പിലെ വെള്ളച്ചി
ഇന്നലെ പടന്നക്കാട് ആയുർവേദ ആശുപത്രിയിൽ പോയി മടങ്ങുമ്പോൾ ആശുപത്രി ഗെയ്റ്റിന് സമീപം വെച്ചാണ് കെ എസ്ഇബി ജീവനക്കാരനാ ണെന്നും പറഞ്ഞ് ഒരാൾ അവരെ സമീപിക്കുന്നത്. ഇ പ്പോൾ പണം അടച്ചാൽ ബില്ല് കുറച്ചു തരാം എന്നാണ് അവരോട് പറഞ്ഞത്. യൂണി ഫോമൊ ഐഡി കാർഡോ ഒന്നും തന്നെ അയാൾക്ക് ഇ ല്ലായിരുന്നു. എന്നാൽ പണമില്ലെന്ന് പറഞ്ഞ വെള്ളച്ചി കാര്യം മകളോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് മകളുടെ ഫോൺ നമ്പർ നൽകി.
എന്നാൽ ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ മകൾ ചോദ്യം ചെയ്‌തതോടെ ഫോൺ കട്ടാക്കി ഇയാൾ മുങ്ങി. 8157973595 എന്ന നമ്പറിൽ നിന്നാണ് ബില്ല് കുറച്ചു തരാം എന്ന് പറഞ്ഞുള്ള കോൾ വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് കെഎസ്ഇബി ചോയ്യംങ്കോട് സെക്ഷൻ അ സിസ്റ്റൻറ് എൻജിനീയർ സന്ധ്യ നീലേശ്വരം പോലീസിൽ പരാതി നൽകി.പരാതിയിൽ പോലീസ് അ ന്വേഷണം ആരംഭിച്ചു . ഇത്തരം തട്ടിപ്പിൽ ഉപഭോക്താക്കൾ ആരും തന്നെ കബളിപ്പിക്കപ്പെ ടരുതെന്നും ഇലക്ട്രിസിറ്റി ജീവനക്കാർക്ക് യൂണിഫോമോ തിരിച്ചറിയൽ കാർഡോ ഉണ്ടാ കുമെന്നും ഉപഭോക്താക്കൾ ക്ക് സംശയം ഉണ്ടായാൽ ഉടൻ സെക്ഷൻ ഓഫീസിൽ അറി യിക്കണമെന്നും കെ എസ് ഇ ബി ചോയ്യങ്കോട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അഭ്യർത്ഥിച്ചു.
No comments