Breaking News

നീലേശ്വരത്ത് പട്ടികജാതിക്കാരുടെ വോട്ട് അന്യായമായി തള്ളാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു: ദലിത് കോൺഗ്രസ്സ്

.
നീലേശ്വരം നഗരസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വോട്ടർ പട്ടിക പുതുക്കുന്നതിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വോട്ടർമാരെ അന്യായമായി പട്ടികയിൽ നിന്നും തള്ളുന്നതിന് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നത് പ്രതിഷേധാർഹമാണെന്ന് ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ പ്രസ്ഥാപിച്ചു. സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മിഷൻ അംഗീകരിച്ച വാർഡ് അതിരുകൾക്കുള്ളിൽ അതാത് വാർഡിലെ വോട്ടർമാരുടെ വീട്ടുകൾ നിലനിർത്തേണ്ടത് നഗരസഭ ഉദ്യോഗസ്ഥരാണ്. അത് കൃത്യമായി ചെയ്യാതെ തൈക്കടപ്പുറം കൊട്ര ഉന്നതിയിലെ വീടുകൾ വാർഡ് മാറി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിന് ശേഷം ബോധപൂർവ്വം ആക്ഷേപങ്ങൾ സ്വീകരിച്ച് വോട്ടുകൾ തള്ളുന്നത് നിയമവിരുദ്ധവും, ജനാധിപത്യ ലംഘനവുമാണ്. ഉദ്യോഗസ്ഥരുടെ ഇത്തരം ഹീന നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.രാമചന്ദ്രൻ അറിയിച്ചു.

No comments