Breaking News

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മന്നൻപുറത്ത് കാവ് ഭഗവതി ക്ഷേത്രം

വടക്കേ മലബാറിലെ ക്ഷേത്രങ്ങളിലെ പ്രസിദ്ധമായ മന്നൻപുറത്ത് കാവ് ഭഗവതി ക്ഷേത്രം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റ് ക്ഷേത്രങ്ങൾക്ക് മാതൃകയാകുയാണ്. വർഷങ്ങളായി ക്ഷേത്രത്തിൽ നിന്നും സ്വരൂപിക്കുന്ന രൂപ നിർദ്ധനരോഗികൾക്ക് നല്കി സാന്ത്വനം നല്കുകയാണ് ഇവിടെത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ഈ വർഷം നാല്പതോളം രോഗികൾക്കാണ് ജാതി _മത വ്യത്യാസമുള്ളാതെ ചികിത്സാ സഹായം നല്കിയത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ വാസു ഉൽഘാടനം ചെയതു. കഴിഞ്ഞ നാല്പത് വർഷമായി പൂരോത്സവത്തിന് ദേവിയുടെ തിടമ്പെറ്റുന്ന വാസുദേവ മൂത്ത പിടാരെ ആദരിച്ചു. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ രത്നാകരൻ നായർ അധ്യക്ഷത വഹിച്ചു. കെ.വി.സുരേന്ദ്രൻ, അരമന അച്ചനും, ആദ്യാത്മിക ആചാര്യനുമായ എം.കെ ബി നായർ, വാർഡ് കൗൺസിലർ ടി.വി. ഷീബ, കരുണാകരൻ എറുവാട്ടച്ചൻ, കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സി.വി.ദാമോദരൻ സ്വാഗതവും, സജീവൻ പറമ്പത്ത് നന്ദിയും പറഞ്ഞു.

No comments