കരിന്തളം കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്ക്കൂളിൽ യുവജനോൽസവം നടന്നു.
കരിന്തളം കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്ക്കൂളിൽ യുവജനോൽസവം നടന്നു. പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗവും സ്കൂൾ എം പി ടി എ പ്രസിഡണ്ടുമായ പി അമൃത ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് വി.വി രാജമോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സജി പി ജോസ് സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് ഗിരീഷ് വി.കെ, സ്റ്റാഫ് സെക്രട്ടറി വിമൽ മാസ്റ്റർ, സ്കൂൾ ലീഡർ കുമാരി ഉത്തര , എന്നിവർ സംസാരിച്ചു. കലോൽസവം കൺവീനർ നിത്തു ജനാർദ്ധനൻ നന്ദി പറഞ്ഞു .പിടി എ കമ്മറ്റി അംഗങ്ങൾ മീന അനിൽകുമാർ , നെയ്സി ബിനോയ് , സുരേഷ് വരയിൽ സിമ സജിത്ത്, സുകുമാൻ സി.വി., ചന്ദ്രൻ കോണ്ടോടി എന്നിവർ നേതൃത്വം നൽകി.
No comments