Breaking News

വിഷൻ 2031 സെമിനാർ ഒക്ടോബർ 17 ന് കാഞ്ഞങ്ങാട്ട്: സംഘാടക സമിതി രൂപീകരണ യോഗം നാളെ കാഞ്ഞങ്ങാട്ട്

സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2031 ൽ കേരളം എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനുള്ള ആശയ ശേഖരണത്തിനായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന വിഷൻ 2031 സെമിനാറിന്റെ ഭാഗമായി പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സെമിനാർ 2025 ഒക്ടോബർ 17 ന് കാഞ്ഞങ്ങാട്ട് നടക്കും.
ഈ വകുപ്പുകൾ കൈവരിച്ച നേട്ടങ്ങൾ, ഭാവിലക്ഷ്യങ്ങൾ എന്നിവ സംബന്ധിച്ച രണ്ട് ഡോക്യുമെന്റുകളുടെ അവതരണവും തുടർന്ന് പാനൽ ചർച്ചകളുമാണ് സെമിനാറിൽ ഉദ്ദേശിക്കുന്നത്. സെമിനാറിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിക്കുന്നതിനുള്ള യോഗം നാളെ വൈകിട്ട് മൂന്ന് മണിക്ക് ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ, പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ്.മഞ്ജുളാദേവി, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്.പാർവതി എന്നിവർ അറിയിച്ചു. പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യും.

No comments