Breaking News

പെൻഷൻകാരെ കണ്ണീര് കുടിപ്പിച്ച പിണറായി സർക്കാരിൻ്റെ തുടർച്ച അചിന്തനീയം: കെ. എസ്. എസ്. പി.എ

കഴിഞ്ഞ ഒമ്പതു വർഷമായി പെൻഷൻകാരെ കണ്ണീര് കുടിപ്പിച്ചു കൊണ്ടിരിക്കുന്ന എൽ. ഡി. എഫ് സർക്കാരിനെ താഴെയിറക്കാനുള്ള ഒരവസരവും പെൻഷൻ സമൂഹം പാഴാക്കരുതെന്നും, ഈ സർക്കാരിൻ്റെ തുടർച്ച അചിന്തനീയവുമാണെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം അർദ്ധവാർഷിക കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
ആസന്നമായ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിലും, തുടർന്നു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കണം. പിണറായി സർക്കാർ എന്ന ദുരന്തം ഇനിയും താങ്ങാനുള്ള ശേഷി കേരളത്തിനില്ല.
പെൻഷൻ പരിഷ്ക്കരണ അട്ടിമറി, 79 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശികകൾ കവരൽ, നല്കാനുള്ള 20% ക്ഷാമാശ്വാസം തടഞ്ഞുവെക്കൽ, തുടരുന്ന മെഡിസെപ്പ് കൊള്ള എന്നിവ പെൻഷൻകാരോടുള്ള യുദ്ധ പ്രഖ്യാപനമാണ്.
യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കൊക്കോട്ട് അദ്ധ്യക്ഷനായി.
സെക്രട്ടറി പി.കെ. സത്യനാഥൻ റിപ്പോർട്ടും, സി.എം. രാധാകൃഷ്ണൻ വരവു - ചിലവു കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു , പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, പലേരി പത്മനാഭൻ, കെ.എം. വിജയൻ, പി. ദാമോദരൻ നമ്പ്യാർ,ചന്ദ്രൻ നാലാപ്പാടം, ഇ. മോഹനൻ, ലിസ്സമ്മ ജേക്കബ്ബ്, ഏ . ഭാരതീദേവി, പി.വി.നാരായണി, കെ.എം. കുഞ്ഞികൃഷ്ണൻ, ഏ.വി. ചന്ദ്രൻ, കെ. ആനന്ദവല്ലി , ടി.വി. സുരേഷ്, ഒ .ഉണ്ണികൃഷ്ണൻ, കെ.വി.ദാമോധരൻ, വി.മനോഹരൻ, കെ. രാഘവൻ, രവീന്ദ്രനാഥൻ പിള്ള എന്നിവർ സംസാരിച്ചു.

No comments