Breaking News

വോട്ട് ചോരി -- സിഗ്നേച്ചർ ക്യാമ്പയിന്റെ നീലേശ്വരം മണ്ഡലം തല ഉത്ഘാടനം നടത്തി

നീലേശ്വരം --- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സർക്കാരും ചേർന്ന് രാജ്യത്ത് വ്യാപകമായി വോട്ട് കൊള്ള നടത്തുന്നതിനെതിരെ എ ഐ സി. സി ആഹ്വാനം ചെയ്ത വോട്ട് ചോരി-- സിഗ്നേച്ചർ ക്യാമ്പയിനിൻ്റെ നീലേശ്വരം മണ്ഡലം തല ഉത്ഘാടനം അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ചെന്തളത്ത് കൃഷ്ണൻ്റെ സഹധർമ്മിണി സുഭദ്രാമ്മയുടെ ഒപ്പ് വാങ്ങി ഡി സി സി ജനറൽ സെക്രട്ടറി കെ.വി സുധാകരൻ ഉത്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ, നഗരസഭ യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ , നേതാക്കളായ പി.പുഷ്ക്കരൻ, പി. രമേശൻ നായർ, കെ. കുഞ്ഞികൃഷ്ണൻ, കെ.വി. സുരേഷ് കുമാർ, കെ. പി. ശശി, ഷംസു മൂലപ്പള്ളി, ലക്ഷ്മണൻ മാണിക്കോത്ത്, കമലാക്ഷൻ നായർ തേർവയൽ, കെ.വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. രാജീവൻ സ്വാഗതവും , എ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.

No comments