പൊന്നോണമാക്കി കാട്ടിപൊയിൽ ഫ്രണ്ട്സ് ക്ലബ്
കൂട്ടായ്മകളും ഒത്ത് ചേരലുകളും അന്യം നിന്ന് പോകുന്ന ഈ വർത്തമാനകാലത്ത് ഗ്രാമങ്ങളിലേക്ക് തിരിച്ചു നടക്കാൻ ഏവരും ആഗ്രഹിക്കുകയാണ്. അതോടൊപ്പം നമ്മുടെ കുട്ടിക്കാലത്തിലേക്ക് പോകണമെന്ന ആഗ്രഹവും ഏവരിലും കാണും. അതിലേക്ക് ഓണാഘോഷ പരിപാടി പൊന്നോണമാക്കി കാട്ടിപൊയിൽ ഫ്രണ്ട്സ് ക്ലബ് അത് നിറച്ചാർത്തൊടെ സംഘടിപ്പിച്ചു.
വിവിധ കലാകായിക മത്സരങ്ങളും മലയാളത്തനിമ വിളിച്ചോതുന്ന തിരുവാതിരയും ഒന്നിച്ചിരുനുള്ള ഭക്ഷണവും പരിപാടിക്ക് മാറ്റേകി.
പ്രതീക്ഷകളെ എന്നും വിളക്കുവച്ച് സ്വീകരിക്കുന്ന ഫ്രണ്ട്സ് ക്ലബ്ബിന് സമ്മാനച്ചടങ്ങിലേക്ക് കേരളത്തിലെ ഓരോ കലാപ്രേമികളുടെയും മനസ്സിലെ മായാ നക്ഷത്രമായ രാജേഷ് ചൈത്രം സമാപനവേദിയെ പുളകിതമാക്കി. പരിപാടിയിൽ വെച്ച് ഏറ്റവും മുതിർന്ന വി കേളു നായരെ ആദരിച്ചു.
ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണൻ കാട്ടിപ്പൊയിൽ
സ്വാഗതം പറഞ്ഞു. ക്ലബ് പ്രസിഡണ്ട് നിധീഷ് കാട്ടിപൊയിൽ അധ്യക്ഷത വഹിച്ചു.
No comments