നീലേശ്വരം രാജാസ് സ്കൂളിലെ 1988-89 എസ്എസ്എൽസി ബാച്ച് ഓർമ്മച്ചെപ്പ് 89 ഓണാഘോഷം സംഘടിപ്പിച്ചു.
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ 1988-89 എസ്എസ്എൽസി ബാച്ച് ഓർമ്മച്ചെപ്പ് 89 ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓണാഘോഷം സ്കൂളിലെ മുൻ അധ്യാപിക പി സി പ്രസന്ന ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ അമൃത ടിവി മ്യൂസിക് റിയാലിറ്റി ഷോ സൂപ്പർസ്റ്റാർ വിന്നർ രാജാസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ ബദ്രി വിശ്വനാഥ് മുഖ്യാതിഥിയായി. ചടങ്ങിൽ ഹയർ ഗ്രേഡ് നേടിയ ഓർമ്മചെപ്പ് അംഗങ്ങളായ ഡി വൈ എസ് പി എം വി അനിൽകുമാറും യും,ഡിവൈ എസ് പി എം സുനിൽ കുമാറും കൂടാതെ കല കായിക വിദ്യാഭ്യാസ മേഖലകളിൽ.. കഴിവ് തെളിയിച്ച 20 കുട്ടികളെയും അനുമോദിച്ചു. കൂടാതെ ബദ്രിയും, ഓർമ്മ ചെപ്പ് കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി പ്രസിഡന്റ് സേതുമാധവൻ, സെക്രട്ടറി പ്രശാന്ത് പി, ട്രഷറർ രമേശൻ ഏറുവാട്ട് എന്നിവർ സംസാരിച്ചു.
No comments