Breaking News

നീലേശ്വരം കാൻഫെഡ് സാക്ഷരത ദിനം ആചരിച്ചു.

കാൻഫെഡിന്റെ ആഭിമുഖ്യത്തിൽ മൂലപ്പള്ളി എ എൽ പി സ്കൂളിന്റെ സഹകരണത്തോടെ സാക്ഷരത ദിനം ആചരിച്ചു.വിദ്യാർത്ഥികൾക്കായി കേട്ടെഴുത്തു മത്സരം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ടി വി ഷീബ ഉൽഘാടനം ചെയ്തു. പ്രൊഫസർ ടി എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മൂലപ്പള്ളി എ എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് രശ്മി കെ, ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് മെമ്പർ തമ്പാൻ ടി, കെ വി കുഞ്ഞികൃഷ്ണൻ,പദ്മനാഭൻ അയ്യപ്പൻകോട്ട, ഇ ശ്രീധരൻ നമ്പ്യാർ, പി യു കുഞ്ഞികൃഷ്ണൻ നായർ, സതീശൻ കൊഴുന്തിൽ, എന്നിവർ സംസാരിച്ചു. ടി വി രാജീവൻ സ്വാഗതവും, ഇ വി വിജയൻ നന്ദിയും പറഞ്ഞു.കേട്ടെഴുത്ത് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ശ്രീനിധി എസ് ജെ ഒന്നാം സ്ഥാനവും, റിസ്‌വാൻ രണ്ടാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ പ്രാർത്ഥന പി വി ഒന്നാം സ്ഥാനവും, അർണവ് അരുൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

No comments