Breaking News

സക്ഷമയുടെ കാസർഗോഡ് ജില്ല സമിതി നീലേശ്വരത്ത് നേത്രദാന ബോധവൽക്കരണ റാലിയും ഓണാഘോഷം സംഘടിപ്പിച്ചു.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ദേശീയ സംഘടനയായ സക്ഷമയുടെ കാസർഗോഡ് ജില്ല സമിതി നീലേശ്വരത്ത് നേത്രദാന ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. നീലേശ്വരം ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് സബ് ഇൻസ്പെക്ടർ സുമേഷ് ബാബു സി റാലി ഫ്ലാഗ് ഓഫ് ചെയ്തു.സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സിസി ഭാസ്കരൻ, സംസ്ഥാന സമിതി അംഗം ബി വേണുഗോപാലൻ, ജില്ലാ പ്രസിഡന്റിന് ഇ കെ രവീന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് കെഎം, ജയചന്ദ്രൻ എം, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ് കൃഷ്ണകുമാർ വിആർ നേതൃത്വം നൽകി.റാലിയിൽ മുച്ചക്ര വാഹനങ്ങളുമായി നിരവധി ഭിന്നശേഷിക്കാർ കൂടി പങ്കെടുത്തത് ഏറെ ശ്രദ്ധ ആകർഷിച്ചു.റോട്ടറി ഹാൾ പരിസരത്ത് റാലി സമാപിച്ചു.സമാപന സമ്മേളനം. ഡോ. എം. രാധാകൃഷ്‌ണൻ നായർ (ഹോമിയോപ്പതി കൺസൽട്ടൻറ്) ഉദ്ഘാടനം ചെയ്തു.ശ്രീ പി.യു വിജയകുമാർ അഡ്വ കെ കെ നാരായണൻ അനുസ്മരണം നടത്തി സംസാരിച്ചു.സക്ഷമയും ഭിന്നശേഷി സമൂഹവും എന്ന വിഷയത്തിൽ സക്ഷമ സവിത പ്രകോഷ്ട് സംസ്ഥാന പ്രമുഖ് ശ്രീ ബി വേണുഗോപാലൻ സംസാരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സിസി ഭാസ്കരൻ നേത്ര ദാന സന്ദേശം നൽകി രാഷ്ട്രീയ സ്വയം സേവക സംഘം താലൂക്ക് സംഘചാലക് ശ്രീ കൃഷ്ണകുമാർ, വീൽചെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ രാമചന്ദ്രൻ കടിഞ്ഞിമൂല, ജില്ലാ ഓട്ടിസം ക്ലബ് സെക്രട്ടറി ശ്രീ വി എൻ ബാബു സംസാരിച്ചു.ശ്രീ രവീന്ദ്രൻ ചാത്തങ്കൈ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ സന്തോഷ് കെഎം സ്വാഗതവും ശ്രീമതി ഇന്ദുലേഖ കരിന്തളം നന്ദിയും പറഞ്ഞു.ശാരീരിക പരിമിതികൾക്കിടയിലും പൊതു പ്രവർത്തനം നടത്തുന്ന ശ്രീ രാമചന്ദ്രൻ കടിഞ്ഞിമൂലയെ ആദരിച്ചു. ഭിന്നശേഷി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ,സഹായ ഉപകരണ വിതരണം ഇവയും നടത്തി.

No comments