Breaking News

സിപിഐ നേതാവും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമായ ബങ്കളം പി കുഞ്ഞികൃഷ്‌ണൻ്റെ മാതാവ് പെരിയടത്ത് ദേവകി (96) അന്തരിച്ചു.

തല മുതിർന്ന സിപിഐ നേതാവും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമായ ബങ്കളം പി കുഞ്ഞികൃഷ്‌ണൻ്റെ മാതാവ് പെരിയടത്ത് ദേവകി (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളുമണിയാണി. മറ്റു മക്കൾ: ഗോവിന്ദൻ കീലത്ത് (റിട്ട. എക്സൈസ് അസി. ഇൻസ്പെക്ടർ), പി സുകുമാരൻ(റിട്ട. ഡിവൈഎസ്‌പി), പി കരുണാകരൻ(റിട്ട. ഹവിൽദാർ), പി ഭാർഗവി (നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ, സിപിഐ ജില്ലാ കൗൺസിൽ അംഗം), പി ഗിരിജ,പരേതനായ പി രാഘവൻ. മരുമക്കൾ:പി ബാലാമണി (റിട്ട. ഗ്രാമീൺ ബാങ്ക്), യമുന (ആരോഗ്യവകുപ്പ് നിലേശ്വരം, ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം), മഞ്ജു, ജയലളിത (അധ്യാപിക നാട്ടക്കൽ എ എൽ പി സ്കൂൾ), സുധ (സിപിഐ ലോക്കൽ കമ്മിറ്റി അംഗം),പി വിജയകുമാർ(റിട്ട. കെൽട്രോൺ, സിപിഐ ജില്ലാ കൗൺസിൽ അംഗം), മനോഹരൻ ചേടമ്പത്ത്.

No comments