നീലേശ്വരം ഇന്നർ വീൽ ക്ലബ് അദ്ധ്യാപക ദിനം ആഘോഷിച്ചു.
നീലേശ്വരം ഇന്നർ വീൽ ക്ലബ് അദ്ധ്യാപക ദിനം ആഘോഷിച്ചു. ജനതകലാസമിതിയിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു.ക്ലബ് സെക്രട്ടറി സലില മോഹൻ മുഖ്യാഥിതിയേയും,അംഗങ്ങളേയും, അദ്ധ്യാപികമാരെയും ഹൃദയപൂർവം സ്വാഗതം ചെയ്തു. ഇന്ദിരാമ്മയുടെ പ്രാർത്ഥനാഗാനത്തോടുകൂടി പരിപാടി ആരംഭിച്ചു. പ്രസിഡൻ്റ് ഡോ.സുലേഖ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കുമാരി ടീച്ചറെ ഡോ. സുമ പരിചയപ്പെടുത്തി. കുമാരി ടീച്ചർക്ക് ചാർട്ടർ പ്രസിഡൻറ് രമ ടീച്ചർ ഉപഹാരം നൽകി. കുമാരി ടീച്ചർ അവരുടെ അനുഭവങ്ങളും, പ്രചോദനാത്മകമായ ആശയങ്ങളും പങ്കുവെച്ചു.തുടർന്ന് ടീച്ചർ കവിതയും ചൊല്ലി.ക്ലബ് അംഗങ്ങളായ അദ്ധ്യാപികമാർക്ക്(രമ ടീച്ചർ,മിനി പി.കെ.,സലില മോഹൻ,ഇന്ദിരാമ്മ, ആനന്ദവല്ലി,ഷീജ,ബിന്ദു മുരളീധരൻ,ഹേമ,ഷീബ,ഉഷ,സീന) മുഖ്യാതിഥി ഉപഹാരങ്ങൾ നൽകി. ചാർട്ടർ പ്രസിഡൻറ് രമ ടീച്ചർ,ജയന്തി ജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടന്ന് സാക്ഷരതാ ദിനത്തോടനുബന്ധിച്ചു സാക്ഷരതയും,,വിദ്യാഭ്യാസവും സമൂഹത്തിലെ മാറ്റത്തിനുള്ള ശക്തിയാണെന്ന് വിശദീകരിച്ച് ഷീജ ക്ലാസ്സ് കൈകാര്യം ചെയ്തു.ജോയിൻ്റ് സെക്രട്ടറി യമുന എല്ലാവർക്കും നന്ദിയും പറഞ്ഞു.
No comments