Breaking News

നീലേശ്വരം കോട്ടപ്പുറം ശാഖ മുസ് ലിം ലീഗ് കമ്മിറ്റി പുഴക്കര റഹീം അനുസ്മരണം നടത്തി

മുസ്ലിം ലീഗ് നേതാവും ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ചെയർമാനുമായിരുന്ന പുഴക്കര റഹീം അനുസ്മരണം കോട്ടപ്പുറം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. അനുസ്മരണ യോഗം ശാഖ പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എ ജി സി ബഷീർ ഉൽഘടനം നിർവഹിച്ചു. പാർട്ടി പ്രവർത്തനത്തോടൊപ്പം കാരുണ്യ പ്രവർത്തനത്തിനും നേതൃത്വം നൽകി മാതൃക കാണിച്ച നേതാവാണ് റഹീം സാഹിബ്‌ എന്നും ഒരു മാതൃക നേതാവാണെന്നും എ ജി സി ബഷീർ പറഞ്ഞു. അനുസ്മരണ യോഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ് ഇ എം കുട്ടി ഹാജി, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുനിസിപ്പൽ ലീഗ് ആക്റ്റിംഗ് പ്രസിഡന്റ് ഫുഹാദ് ഹാജി, ജനറൽ സെക്രട്ടറി അഡ്വ :നസീർ, എൽബി നിസാർ, കൗൺസിലർ അൻവർ സാദിഖ്, കെ പി കമാൽ, ഇ കെ മജീദ്, എൻ പി ഹമീദ്, കെ പി ഷാഹി, ടി ഫൈസൽ, എൽബി ഖാലിദ്, എന്നിവർ സംസാരിച്ചു. പെരുമ്പ മുഹമ്മദ്‌ സ്വാഗതവും പി കുഞ്ഞുട്ടി പടന്ന നന്ദിയും പറഞ്ഞു

No comments