കുശാൽ നഗറിനടുത്തു യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാവേലി എക്സ്പ്രസ് അരമണിക്കൂർ നിർത്തിയിട്ടു.
കാഞ്ഞങ്ങാട് കുശാൽ നഗറിനടുത്തു റെയിൽ പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാവേലി എക്സ്പ്രസ് അരമണിക്കൂർ നിർത്തിയിട്ടു. ട്രെയിൻ തട്ടി യുവാവ് പാളത്തിന് മധ്യത്തിലേക്ക് തെറിച്ചു വീണതിനാൽ മാവേലി എക്സ് പ്രസ് അരമണിക്കൂർ നേരം നിർത്തിയിട്ടു. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ് പ്രസ് തട്ടിയതിനെ തുടർന്ന് യുവാവ് പാളത്തിന് നടുവിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തുമ്പോൾ യുവാവിന് ജീവനുണ്ടായിരുന്നു. ഫയർ ഫോഴ്‌സ് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരണം സംഭവിച്ചത്. മാവേലി എക്സ്പ്രസിന് പിന്നാലെ വന്ന ബാവ നഗർ തിരുവനന്തപുരം എക്സ്പ്രസിന് സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും നിർത്തിയിടെണ്ടി വന്നു. ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
No comments