Breaking News

നീലേശ്വരം - എടത്തോട് റോഡ് നിർമാണം ഉടൻ പുനരാരംഭിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്


മലയോര റോഡിന്റെ ഭാഗമായ നീലേശ്വരം- എടത്തോട് റോഡിന്റെ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
മന്ത്രി ഇ ചന്ദ്രശേഖരൻ എം എൽ എ ഇതുസംബന്ധിച്ച് നൽകിയ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നീലേശ്വരം- എടത്തോട് റോഡ് പണി സംബന്ധിച്ച് കിഫ്ബിയുമായി മരാമത്ത് വകുപ്പ് ചർച്ച നടത്തിയിട്ടുണ്ട്. 12. 77 കിലോമീറ്റർ നീളമുള്ള റോഡിൽ 8. 38 കിലോമീറ്റർ നീളത്തിൽ ഡി ബി എം പൂർത്തീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ പണി നീങ്ങാത്തതിനാൽ കരാറുകാരനെ നഷ്ടോത്തരവാദിത്തത്തിൽ ടെർമിനേറ്റ് ചെയ്തു. 43.27 കോടി രൂപയുടെ ധനാനുമതി കിഫ്ബി നൽകിയിട്ടുണ്ട്. ബാലൻസ് പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.
എന്നാൽ നഷ്ടോത്തരവാദിത്തത്തിൽ റദ്ദ് ചെയ്യപ്പെടുന്ന കരാറുകളുടെ ബാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യപ്പെടുന്ന സമയത്തെ ഡി എസ് ഒ ആർ ഉപയോഗിക്കണമെന്ന നിർദേശമാണ് ലഭിച്ചത്. ഇതേ തുടർന്ന് എസ്റ്റിമേറ്റ് പുതുക്കുന്ന നടപടി നടന്നു വരികയാണ്. ഒരാഴ്ചയ്ക്കകം എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ചാൽ വേഗത്തിൽ തന്നെ അംഗീകാരത്തിനായി കിഫ്ബിക്ക് കൈമാറാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
.....................

No comments