Breaking News

ഓണം അലവൻസിന്റെ ഒരു ഭാഗം ചികിത്സാ സഹായത്തിനായി മാറ്റി നീലേശ്വരത്തെ ലൈബ്രേറിയന്മാർ

ഓണം ഉത്സവ അലവൻസിൽ നിന്ന് ഒരു ഭാഗം ചികിത്സാ സഹായത്തിനായി മാറ്റി വെച്ച് മാതൃകയായി ലൈബ്രേറിയൻമാർ.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി മെമ്പർ കുശാൽ നഗറിലെ എച്ച് കെ ദാമോദരനെ സഹായിക്കാനാണ് നീലേശ്വരം നഗരസഭ പരിധിയിലെ ലൈബ്രേറിയൻമാർ തയാറായത്. ഇവർ സ്വരൂപിച്ച തുക നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ കൈമാറി.
     ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന, സെക്രട്ടറി പി വേണുഗോപാലൻ എന്നിവർ ഏറ്റുവാങ്ങി. ഗ്രന്ഥാലയം പ്രസിഡൻ്റ് ടി രാജൻ അധ്യക്ഷനായിരുന്നു. ലൈബ്രേറിയൻസ് യൂനിയൻ മേഖല കൺവീനർ നിഷ രാജീവ്, ഗിരിധർ രാഘവൻ, ടി എച്ച് ശോഭനൻ,എ വി നാരായണൻ, ഉഷാ കണ്ണൻ എന്നിവർ സംസാരിച്ചു.

No comments