മടിക്കൈ എരിക്കുളത്ത് ആട്ടഗദ്ദെ ഗോത്രകലാ സംഘം ഓഫീസ് തുറന്നു
കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ നിലവിൽ വന്ന ആട്ടഗദ്ദെ ഗോത്രകലാ സംഘത്തിൻ്റെ ഓഫീസ് മടിക്കൈ പ്രവർത്തനമാരംഭിച്ചു. മടിക്കൈ എരിക്കുളത്തെ കെ എം സ്മാരക ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ പി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത അധ്യക്ഷയായി. എ ഡി എം സി കെ എം കിഷോർ കുമാർ പദ്ധതി വിശദീകരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ, ടി രാജൻ, രജിത പ്രമോദ്, ഡിഎംസി കെ രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഡിപിഎം എസ് മനു സ്വാഗതവും പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ കെ റീന നന്ദിയും പറഞ്ഞു
മംഗലംകളി, കൊറഗ നൃത്തം, കുടിയ നൃത്തം, എരുതുകളി എന്നീ തദ്ദേശീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള കലാസംഘങ്ങൾക്കുള്ള പരിശീലനവും അവിടെ നടക്കും. കൂടാതെ നാടൻപാട്ട് ഗായക സംഘവും രൂപീകരിക്കും. എസ്ടി വിഭാഗത്തിൻ്റെ സംരംഭം എന്ന നിലയിലാണ് കലാസംഘം രൂപീകരിക്കുന്നത്. ജില്ല പഞ്ചായത്തും കുടുംബശ്രീ മിഷനും മോണിറ്ററിംങ് നടത്തിയായിരിക്കും സംരംഭം പ്രവർത്തിക്കുകയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
No comments