Breaking News

കനിവോടെ കൈ കോർത്ത് കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം

അർബുദരോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി മെമ്പറും കാഞ്ഞങ്ങാട്ടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും എഴുത്തുകാരനുമായ എച്ച്. കെ ദാമോദരൻ്റെ ചികിൽസയ്ക്കായി ഗ്രന്ഥശാലകൾ കൈ കോർക്കുന്നു. സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ജീവിതവ്രതമാക്കിയ എച്ച് കെ ദാമോദരൻ്റെ ജീവൻ രക്ഷിക്കാൻ ഹോസ്ദുർഗ്ഗ് താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്ന് ചികിൽസാ സഹായം സ്വീകരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയം സ്വരൂപിച്ച 11200 രൂപ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ ഗ്രന്ഥാലയം ഭാരവാഹികൾ ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും ചികിൽസാ കമ്മിറ്റി കൺവീനറുമായ പി വേണുഗോപാലന് കൈമാറി.ഗ്രന്ഥാലയം പ്രസിഡൻ്റ് കെ വി സുരേഷ് അധ്യക്ഷനായി. ഗ്രന്ഥാലയം സെക്രട്ടറി പി.വി മണി , സുകുമാരൻ മൂത്തൽ , അഖിൽ കാര്യത്ത് ,ഷീന, സുരേഷ് ,കൃപ മണി, സിനി പ്രവീൺ എന്നിവർ സംസാരിച്ചു.

No comments