പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനത്തിൽ നീലേശ്വരം പേരോൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക പൂജ
നീലേശ്വരം പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ജന്മദിനത്തിൽ പ്രത്യേക പൂജയും വഴിപാടുകളും നടത്തി.
ക്ഷേത്ര പ്രതിഷ്ഠ നടന്നതിന്റെ 5001 ദിവസം പൂർത്തിയായ ദിവസമെത്തിയ മോദിയുടെ 75ാം പിറന്നാൾ ദിനത്തിൽ റിട്ട. ബാങ്ക് ഓഫീസർ എൻ.എസ്. പൈയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ നെയ് വിളക്കും തുളസിമാലയും സമർപ്പിച്ചത്. കെ.ഗോവിന്ദ ഭട്ട് പ്രാർത്ഥന നടത്തി. ഏകാദശി ഭജനയും ഉണ്ടായി. എൻ.വെങ്കിടേഷ് പ്രഭു, കെ.രഘുവീർ പൈ, അശ്വിൻ പൈ ചട്ടഞ്ചാൽ, ദീപക് പ്രഭു എന്നിവർ നേതൃത്വം നൽകി. ജിഎസ്ബി ഗോപാലകൃഷ്ണ മഹിളാ ഭജന മണ്ഡലിയാണ് ഭജന അവതരിപ്പിച്ചത്.
No comments