നവരാത്രി ആഘോഷത്തിന് ഒരുങ്ങി പലിയേരി മൂകാംബിക ക്ഷേത്രം
കരിവെള്ളൂർ: ഉത്തര മലബാറിലെ പ്രസിദ്ധമായ പലിയേരി മൂകാംബിക ക്ഷേത്രത്തിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നവരാത്രി പൂജാ മഹോത്സവം നടക്കും . സെപ്തംബർ 22 ന് സാംസ്കാരിക സമ്മേളനം പ്രശസ്ത നാടക അഭിനേതാവ് മഞ്ജുളൻ നിർവ്വഹിക്കും. രാത്രി 8.30 ന് കലാസന്ധ്യ അരങ്ങേറും. സെപ്തംബർ 23 ന് ഫ്യൂഷൻ ഡാൻസ് , നൃത്ത സംഗീത രാവും നടക്കും. സെപ്തംബർ 24 ന് ഓട്ടൻ തുള്ളൽ, നൃത്ത അരങ്ങേറ്റം , സെപ്തംബർ 25 ന് മ്യൂസിക്ക് ബാൻഡ് ഷോ , 26 ന് ഫ്യൂഷൻ ഗാനമേള , 27 ന് മെഗാ ഫ്യൂഷൻ ഷോ , 28ന് കാലിക്കറ്റ് യൂണിവേഴ്സലിന്റെ ഗാനമേള, 29 ന് തിരുവാതിര, 30 ന് നാടകം , ഒക്ടോബർ 1 ന് ഷിജു മാരാറും സംഘവും നടത്തുന്ന തായമ്പകയും നടക്കും . വൈകിട്ട് സമാപന സമ്മേളനം ക്രൈംബ്രാഞ്ച് എസ് പി കെ.വി വേണുഗോപാൽ നിർവഹിക്കും . രാത്രി 8.30 കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നടന്നുവരാറുള്ള കനക വർഷം എന്ന ഭക്തി നിർഭരമായ ചടങ്ങ് ക്ഷേത്ര സന്നിധിയിൽ നടക്കും . തുടർന്ന് ശ്രുതിലയ നടനം അരങ്ങേറും. സമാപന ദിവസമായ ഒക്ടോബർ 2 ന് രാവിലെ വാഹനപൂജ, വിദ്യാരംഭവും നടക്കും. 12 മണി മുതൽ അന്നദാനവും നടക്കും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി ദീപാരാധനയ്ക്ക് ശേഷം പായസ വിതരണവും നടക്കും. നവരാത്രി പൂജാ മഹോത്സവ നാളുകളിൽ കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തിലേറെ ഭക്ത ജനങ്ങൾ ക്ഷേത്ര സന്നിധിയിൽ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത് . നവരാത്രി ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ പി. ഭാസ്കരൻ,
No comments