Breaking News

ലക്ഷങ്ങൾ വിലമതിക്കുന്ന ഇ സിഗററ്റ്, വിദേശനിർമിത സിഗററ്റ് എന്നിവ നീലേശ്വരത്ത് പിടിയിൽ

തലശ്ശേരിയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഇ സിഗററ്റ്, വിദേശനിർമിത സിഗററ്റ്, കൂൾ എന്നിവ നീലേശ്വരത്ത് പിടിയിലായി.
രണ്ടു പേർ പിടിയിലുമായി. പള്ളിക്കര കോട്ടിക്കുളത്തെ മുഹമ്മദ് സാദിഖ് എയ്ത്ത് ഷാം (26), പള്ളിക്കര ഫാത്തിമ മൻസിലിലെ സലാഹുദ്ദീൻ അയൂബ് (26) എന്നിവരെയാണ് നീലേശ്വരം എസ് ഐമാരായ സി സുമേഷ് ബാബു, കെ വി രതീശൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവി, ബേക്കൽ ഡി വൈ എസ് പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവർ ചേർന്ന് പിടികൂടിയത്. പോലീസ് സംഘം പിന്തുടരുന്നത് കണ്ട് ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് വെട്ടിച്ച കാറിനെ കരുവാച്ചേരിയിൽ പോലീസ് പിടികൂടുകയായിരുന്നു. സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ വി സുഭാഷ്, കെ കെ സജീഷ്, സുഭാഷ് ചന്ദ്രൻ, ധനേഷ്, സന്ദീപ്, അജിത് പള്ളിക്കര, നിജിൻ, രജീഷ് കാട്ടാമ്പള്ളി, ഭക്തസെൽവൻ, ബാബു തണ്ടയിൽ, സി കെ കുഞ്ഞിക്കൃഷ്ണൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
.................

No comments