റെഡ്‌ക്രോസ് ഉപന്യാസ മത്സരം: ജേതാക്കളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ഘടകം ജൂനിയർ റെഡ്‌ക്രോസ് വൊളന്റിയർമാർക്കായി സംഘടിപ്പിച്ച ജില്ലാതല ഉപന്യാസമത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജി വി എച്ച് എസ് എസിലെ ഇ ശ്രേയയ്ക്കാണ് ഒന്നാംസ്ഥാനം. കമ്പല്ലൂർ ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ സി ആർ ശ്രീലയ രണ്ടാംസ്ഥാനവും ഉപ്പിലിക്കൈ ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ പി കെ നിവേദിത മൂന്നാംസ്ഥാനവും നേടി. വിജയികൾക്ക് സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കാഞ്ഞങ്ങാട്ടെ സി കെ ഭാസ്‌കരൻ മാസ്റ്ററുടെ സ്മരണയ്ക്കായി കുടുംബം ഏർപ്പെടുത്തിയ എൻഡോവ്‌മെന്റിൽ നിന്ന് യഥാക്രമം 1000, 750, 500 രൂപ ക്രമത്തിൽ കാഷ് അവാർഡും മെമന്റോയും നൽകും. സെപ്റ്റംബർ 15 ന് അതത് വിദ്യാലയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ സമ്മാനങ്ങൾ നൽകുമെന്ന് റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ എം വിനോദ്, സെക്രട്ടറി ടി കെ നാരായണൻ എന്നിവർ അറിയിച്ചു.
No comments