Breaking News

നീലേശ്വരം, കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസ്റ്റേഷന് മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരുടെ താവളമാക്കി പിണറായി സർക്കാർ മാറ്റിയിരിക്കുകയാണെന്ന് കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ പ്രസ്ഥാവിച്ചു. യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്തിനെ അകാരണമായി മർദ്ധിച്ച് പരുക്കേൽപ്പിച്ച ക്രിമിനലുകളായ പോലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനപ്രകാരം നീലേശ്വരം, കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസ്റ്റേഷന് മുമ്പിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസുകാരിലെ ക്രിമിനൽ സ്വഭാവം മാറ്റിയില്ലെങ്കിൽ അതിശക്തമായ തിരിച്ചടിക്ക് പൊതു സമൂഹം തയ്യാറാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കിനാന്നൂർ കരിന്തളം മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് സ്വാഗതം പറഞ്ഞു.ഡി സി സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ,നേതാക്കളായ മഡിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, രവീന്ദ്രൻ കൊക്കോട്ട്, നൗഷാദ് കാളിയാനം, ശിവ പ്രസാദ്, അനൂപ് ഓർച്ച, കെ.എം ശ്രീജ എന്നിവർ സംസാരിച്ചു. സി. വിദ്യാധരൻ നന്ദി പറഞ്ഞു.

No comments