ജെസിഐ വാരാഘോഷത്തിന് തുടക്കം: ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് പതാക ഉയർത്തി
ഈ വർഷത്തെ ജെസിഐ വാരാഘോഷത്തിന് ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻ്റ് ജെ എഫ് എം കെ.എസ് അനൂപ് രാജ് ജെസിഐ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു. പ്രിസം 110 എന്നപേരിൽ ഒരാഴ്ച നീളുന്ന പൊതുജന സമ്പർക്ക പരിപാടികളാണ് നടത്തപ്പെടുന്നത്. നിലേശ്വരം ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ മേഖല ഡയറക്ടർ അരുൺ പ്രഭു മുഖ്യാതിഥിയായി മേഖല കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഡയറക്ടർ സുരേന്ദ്ര യൂ പൈ ആശംസ അർപ്പിച്ച് സംസാരിച്ചു. ജെസി വീക്ക് ഡയറക്ടർ സരീഷ് കെ.എം സ്വാഗതവും കോർഡിനേറ്റർ ബിപിൻ നന്ദിയും പറഞ്ഞു.
No comments