എസ്ഡിപിഐ നിലേശ്വരം തൈക്കടപ്പുറം മേഖല കമ്മിറ്റി ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു.
എസ്ഡിപിഐ നിലേശ്വരം തൈക്കടപ്പുറം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണപ്പുടവയും വിതരണം ചെയ്തു. തീരദേശമേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് പാർട്ടിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തത്.
തൈക്കടപ്പുറത്ത് നടന്ന ചടങ്ങിൽ നിലേശ്വരം നഗരസഭാ കൗൺസിലർ വി അബൂബക്കർ, യുഎഇ നിലേശ്വരം കൾച്ചറൽ സൊസൈറ്റി ഭാരവാഹി എംവി അബ്ദുൽ അസീസ് എന്നിവർ കിറ്റുകളും പുടവയും കൈമാറി.
No comments