Breaking News

ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടി യാത്രക്കാരനായ വയോധികൻ മരിച്ചു.

ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടി യാത്രക്കാരനായ വയോധികൻ മരിച്ചു.
ചിത്താരി കൊത്തിക്കാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും പയ്യന്നൂരിൽ ഹോട്ടൽ ഉടമയുമായ കൊട്ടിലങ്ങാട് നസീമ മൻസിലിൽ ഹംസ (73) ആണ് മരിച്ചത്. ഹംസ സ്‌കൂട്ടിയിൽ നീലേശ്വരം ഭാഗത്തേക്ക് വരുന്നതിനിടെ  ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കെ എൽ 86 എ 8397 നമ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. നീലേശ്വരം എസ് ഐ, സി സുമേഷ് ബാബു, നഗരസഭ ചെയർപേഴ്‌സൺ ടി.വി.ശാന്ത, വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ തുടങ്ങിയവർ വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments