നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബ്ബ് തിരുവോണ മഹോത്സവം 2025 ആഘോഷിച്ചു.
നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വർണാഭമായ പരിപാടികളോടെ തിരുവോണ മഹോത്സവം 2025 ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് കെ.പി.ജയരാജൻ നായർ പതാക ഉയർത്തി. ക്ലബ്ബ് ഹാളിൽ പൂക്കളമൊരുക്കി. ഹാറ്റ് ചെയ്ഞ്ച്, മിഠായി പെറുക്കൽ ,ബലൂൺ പൊട്ടിക്കൽ, ബാറ്റൺ ചെയ്ഞ്ച്, കസേരക്കളി, ക്വിസ്, കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ ഊതി പൊട്ടിക്കൽ, ചാക്ക് റെയ്സ്, പുരുഷന്മാർക്കുള്ള സാരി ഉടുക്കൽ, തലയണയടി തുടങ്ങിയ മത്സര പരിപാടികൾ നടന്നു. സമാപന സമ്മേളനത്തിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.വിദ്യാഭ്യാസ അവാർഡ് വിതരണം സ്പോൺസർ ചെയ്ത ക്ലബ്ബ് അംഗങ്ങൾ നിർവഹിച്ചു. തുടർന്ന് ക്ലബ്ബ് കലാവിഭാഗം കൺവീനർ സി.എം.രാജുവിൻ്റെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങളും പ്രാദേശിക കലാകാരന്മാരും ചേർന്നൊരുക്കിയ സംഗീത സാന്ദ്രമായ ഗാനസന്ധ്യ അരങ്ങേറി.മൂലപ്പളളി എ -എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് രശ്മി കെ.മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. ക്ലബ്ബ് സെക്രട്ടറി .പി.പ്രകാശൻ നന്ദി പറഞ്ഞു.
No comments