Breaking News

വേൾഡ് വിത്തൗട്ട് വാർ അൻ്റ് വയലൻസ് ജില്ലാ സമിതി നീലേശ്വരത്ത് ലോക സമാധാന ദിനാചരണം സംഘടിപ്പിച്ചു .

വേൾഡ് വിത്തൗട്ട് വാർ അൻ്റ് വയലൻസ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരത്ത് ലോക സമാധാന ദിനാചരണം സംഘടിപ്പിച്ചു .എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയ്ക്ക് സമാധാനത്തിൻ്റെ ആശയങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിൻ്റെ ഉദ്ദേശ്യം. ഡോ. ടി എം സുരേന്ദ്രനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാംസ്കാരികപ്ര പ്രർത്തകൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത് മുഖ്യപ്രഭാഷണം നടത്തി. രാജീവൻ ടി, ദാമോദരൻ മുട്ടത്ത്, പത്മനാഭൻ അയ്യപ്പൻകോട്ട, എം പി ശ്രീധരൻ നമ്പ്യർ, ഡോ.ടി തമ്പാൻ, മനോജ് പടന്നക്കാട് എന്നിവർ സംസാരിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും ഹമീദ് ബദിയടുക്ക നന്ദിയും പറഞ്ഞു.

No comments