Breaking News

നീലേശ്വരം കരുവാച്ചേരിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

നീലേശ്വരം കരുവാച്ചേരിയിൽ നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെയോടെയാണ് അപകടം. സര്‍വീസ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പഴയ പേപ്പറുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി.

No comments