ഓട്ടോ ടാക്‌സികളെ ജിപിഎസിൽ നിന്ന് ഒഴിവാക്കണം; കണ്ണൂർ എയർപോർട്ടിലേക്ക് പ്രവേശനം വേണം: ഓട്ടോ ടാക്‌സി അസോസിയേഷൻ നിവേദനം നൽകി
ഓട്ടോ ടാക്‌സി വിഭാഗത്തിൽ പെട്ട മഹീന്ദ്ര ജിത്തോയെയും ടാറ്റാ ഐറിസ് വണ്ടികളെയും ജിപിഎസിൽ നിന്ന് ഒഴിവാക്കണമെന്നും കണ്ണൂർ എയർപോർട്ടിലേക്ക് ഇത്തരം വാഹനങ്ങൾക്ക് പ്രവേശനം നൽകണമെന്നും ആവശ്യപ്പെട്ട് ഓട്ടോ ടാക്‌സി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിവേദനങ്ങൾ നൽകി.
ഉദുമ എംഎൽഎ, അഡ്വ.സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മട്ടന്നൂർ എംഎൽഎ, കെ.കെ.ശൈലജ ടീച്ചർ എന്നിവർക്കാണ് നിവേദനം നൽകിയത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ പെരിയങ്ങാനം, സെക്രട്ടറി ലിനീഷ് കോഴിക്കോട്, ട്രഷറർ ബഷീർ തൃശൂർ, ജോയിന്റ് സെക്രട്ടറി ഗിരീഷ് മുള്ളേരിയ, ജില്ലാ കമ്മിറ്റി അംഗം സുമിത്ര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
No comments