Breaking News

നീലേശ്വരം മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി.


നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രം നവരാത്രി ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ക്ഷേത്രം തന്ത്രി ശ്രീ എടമന ഈശ്വരൻ തന്ത്രിയുടെ മഹാഗണപതി ഹോമം നടന്നു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം 7 മണിക്ക് നടന്നു.
ജനറൽ കൺവീനർ ഇ അനിൽകുമാർ സ്വാഗതം പറഞ്ഞു.ആഘോഷ കമ്മിറ്റി ചെയർമാൻ കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം സിനിമാ സീരിയൽ താരം ഇല്ലിക്കെട്ട് നമ്പൂതിരി നിർവഹിച്ചു.വിവിധ സബ് കമ്മിറ്റി ചെയർമാൻമാർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദിനേശൻ മാസ്റ്റർ നന്ദി പറഞ്ഞു.
ശ്രീ മഹേശ്വരി ക്ഷേത്രം കലാസാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സിനിമ ഹാസ്യ താരം ശ്രീ ഇലിക്കട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

No comments