Breaking News

ബ്ലഡ് ഈസ് റെഡ് കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനം നീലേശ്വരത്ത്: ലോഗോ പ്രകാശനം ചെയ്തു

രക്തദാന, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ബ്ലഡ് ഈസ് റെഡ് കൂട്ടായ്മയുടെ അഞ്ചാം സംസ്ഥാന സമ്മേളനം നീലേശ്വരം കോട്ടപ്പുറത്ത് നടക്കും.
പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ കെ.മോഹനൻ, റഫീഖ് കോട്ടപ്പുറം, ബിഐആർകെ സംസ്ഥാന പ്രസിഡന്റ് ഹുസൈൻ കൂട്ടക്കനി, സംസ്ഥാന കമ്മിറ്റി അംഗം സുകന്യ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സംഘടനാണ് ബിഐആർകെ.

No comments