നീലേശ്വരം നഗരസഭയിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
നീലേശ്വരം നഗരസഭ 2025 -2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16.5 ലക്ഷം രൂപ വിനിയോഗിച്ച് 220 ഗുണഭോക്താക്കളായ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു.നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത ഉദ്ഘാടനം നിർവഹിച്ചു.വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി ഗൗരി അധ്യക്ഷത വഹിച്ചു.സീനിയർ വെറ്റിനറി ഡോക്ടർ ആശ റിപ്പോർട്ട് അവതരിപ്പിച്ചു.ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ടി പി ലത,കൗൺസിലർമാരായ പി ബിന്ദു, കെ നാരായണൻ എന്നിവർ സംസാരിച്ചു.അസിസ്റ്റൻറ് വെറ്റിനറി ഓഫീസർ പ്രദീപ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.
No comments