നീലേശ്വരം ജിഎൽപി സ്‌കൂളിൽ കേരള സ്‌കൂൾ കലോത്സവം നടത്തി
നീലേശ്വരം ജിഎൽപി സ്‌കൂളിൽ കേരള സ്‌കൂൾ കലോത്സവം നടത്തി.
നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് എം.വി.ദീപു അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഭാർഗവി മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ഗൗരി, വാർഡ് കൗൺസിലർ പി.ബിന്ദു, എസ്എംസി ചെയർമാൻ പി.കെ.രതീഷ്, മദർ പിടിഎ പ്രസിഡന്റ് സിന്ധു സതീഷ്, സ്റ്റാഫ് സെക്രട്ടറി കെ.ആശിദ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.കെ.ബിജു സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബി.ഇന്ദിര നന്ദിയും പറഞ്ഞു.
No comments