നീലേശ്വരം മന്ദംപുറം റോഡും റെയിൽവേ സ്‌റ്റേഷൻ റോഡും ബന്ധിപ്പിക്കും: ഡ്രൈനേജ് പൂർത്തീകരിക്കും
ദേശീയപാതയിലെ കരുവാച്ചേരി പെട്രോൾ പമ്പിന് സമീപം മന്ദംപുറം റോഡും റെയിൽവേ സ്‌റ്റേഷൻ റോഡും തമ്മിൽ ബന്ധിപ്പിക്കാനും ഡ്രൈനേജിന്റെ നിർമാണം പൂർത്തീകരിക്കാനും തീരുമാനം.
ദേശീയപാത അതോറിറ്റ് അധികൃതരുമായി എൻഎസ് സി ബാങ്ക് റോഡ് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും വാർഡ് കൗൺസിലർ ഇ.ഷജീറും നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ഇരു പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷനിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
No comments